വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ എം​എ​ൽ​എ​യ്ക്കു മു​ന്നി​ൽ
Wednesday, July 23, 2025 5:35 AM IST
വ​ണ്ടൂ​ർ: പ്രി​യ​ങ്ക​ഗാ​ന്ധി എം​പി​യെ വി​ദ്യാ​ല​യ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​ത​ട​ക്ക​മു​ള്ള മൂ​ന്നോ​ളം കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​ക​ൾ എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ​യ്ക്കു മു​ന്നി​ൽ.

വ​ണ്ടൂ​ർ യ​ത്തീം​ഖാ​ന​യി​ൽ ന​ട​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗ ച​ട​ങ്ങി​യാ​യി​രു​ന്നു കു​ട്ടി​ക​ൾ ആ​വ​ശ്യ​ങ്ങ​ളു​മാ​യി എം​എ​ൽ​എ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. എം​എ​ൽ​എ​യു​ടെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു കു​ട്ടി​ക​ൾ ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തി​യ​ത്.

വി​ദ്യാ​ല​യ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രം ഏ​റെ ബു​ദ്ധി​മു​ട്ട് നി​റ​ഞ്ഞ​താ​ണ്. ഇ​ത് ന​ന്നാ​ക്ക​ണം. ക​ന്പ്യൂ​ട്ട​ർ ലാ​ബ്, വി​ദ്യാ​ല​യ​ത്തി​ന് ഗേ​റ്റ് തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ.

ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്ന് പ​രി​ഗ​ണി​ക്കാം എ​ന്നാ​യി​രു​ന്നു എം​എ​ൽ​എ​യു​ടെ മ​റു​പ​ടി. ത​ങ്ങ​ളു​ടെ ഏ​ത് ആ​വ​ശ്യ​മാ​ണ് എം​എ​ൽ​എ നി​റ​വേ​റ്റു​ക എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും.