സി​വി​ൽ സ​ർ​വീ​സ് നേ​ടി​യാ​ൽ ദു​ബാ​യ് യാ​ത്ര പ്ര​ഖ്യാ​പി​ച്ച് ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ
Tuesday, July 22, 2025 5:06 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ടു​ത്ത വ​ർ​ഷ​ത്തെ യു​പി​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ’ക്രി​യ’ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് ഫൈ​സ​ൽ ആ​ൻ​ഡ് ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ.

സി​വി​ൽ സ​ർ​വീ​സ് നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ദു​ബാ​യ് യാ​ത്ര​യാ​ണ് ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​നും ക്രി​യ അ​ക്കാ​ഡ​മി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഫൈ​സ​ൽ കൊ​ട്ടി​ക്കൊ​ള്ള​ൻ പ്ര​ഖ്യാ​പി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ക്രി​യ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് ദു​ബാ​യ് യാ​ത്ര പ്ര​ഖ്യാ​പി​ച്ച​ത്.