കാ​റ്റി​ൽ വ​ള്ളി​പ്പ​ട​ർ​പ്പ് റോ​ഡി​ൽ പ​തി​ച്ചു
Wednesday, July 23, 2025 5:35 AM IST
വ​ണ്ടൂ​ർ:​ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മ​ര​ക്കൊ​ന്പും വ​ള്ളി​പ്പ​ട​ർ​പ്പും റോ​ഡി​ലേ​ക്ക് വീ​ണു. ന​ടു​വ​ത്ത് അ​ത്താ​സി​നു സ​മീ​പം റോ​ഡി​ലേ​ക്കാ​ണ് മ​ര​ത്തി​ലെ വ​ള്ളി​പ്പ​ട​ർ​പ്പ് അ​ട​ക്കം പ​തി​ച്ച​ത്.

ഈ ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ഒ​ഴി​വാ​യ​തി​നാ​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടി​ല്ല.

തി​രു​വാ​ലി​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് വ​ള്ളി​പ്പ​ട​ർ​പ്പും മ​ര​ക്കൊ​ന്പും വെ​ട്ടി​മാ​റ്റി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ​ത്.