കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
17- 25 വയസ്സിനിടെ പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാന്സ്ജന്ഡര് വിഭാഗങ്ങള്‍ക്കായുള്ള മാരത്തണ്‍ മത്സരം, 8,9, 11 ക്ലാസുകളില്‍ പഠിക്കുന്ന സ്കൂള്‍ കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. രണ്ടുപേര്‍ ഉള്‍പ്പെടുന്ന ടീം ആയിട്ടാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.
ഒരു സ്കൂളില്‍ നിന്നു ഒരു ടീം മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ക്വിസ് മത്സരം ഓഗസ്റ്റ് രണ്ടിനു രാവിലെ 10 മണി മുതല്‍ കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
പൊതുആരോഗ്യം, കൗമാര ആരോഗ്യം, ആര്‍ത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണക്രമം, എച്ച്ഐവി എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധരക്തദാനം, സര്‍ക്കാര്‍ ആരോഗ്യ പരിപാടികള്‍ എന്നിവയാണ് ക്വിസ് മത്സരത്തിലെ വിഷയം. മാരത്തണ്‍ മത്സരം ഓഗസ്റ്റ് നാലിന് കരിന്തളം ഗവ. കോളജില്‍ നടക്കും.
മാരത്തണ്‍ മത്സരം ഒന്ന്, രണ്ടു, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയും ക്വിസ് മത്സരം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡും നല്‍കും.
മാരത്തണ്‍, ക്വിസ് മത്സരത്തിലെ ആദ്യ സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.
പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 9495709864, 994610 5789 എന്ന നമ്പറുകളില്‍ 29നു മുന്‍പ് രജിസ്റ്റര്‍ ചെയ്യണം.