പ്ര​വാ​സി ക്ഷേ​മ​ബോ​ര്‍​ഡ് അം​ഗ​ത്വ കാ​മ്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും
Wednesday, July 23, 2025 2:02 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള പ്ര​വാ​സി കേ​ര​ളീ​യ ക്ഷേ​മ​ബോ​ര്‍​ഡ് അം​ഗ​ത്വ കാ​മ്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ഡ​യ​റ​ക്ട​ര്‍ എ​ന്‍.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍ വി​ല്‍​സ​ണ്‍ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ ടി. ​ജ​യ​കു​മാ​ര്‍ സ്വാ​ഗ​ത​വും സീ​നി​യ​ര്‍ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ​ന് കെ. ​അ​ജി​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. നാ​നൂ​റോ​ളം പ്ര​വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ 120 പേ​ര്‍ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ല്‍ പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്തു.

75 പേ​ര്‍ ത​ങ്ങ​ളു​ടെ അം​ഗ​ത്വം പു​തു​ക്കി. പു​തി​യ അം​ഗ​ത്വം എ​ടു​ക്കു​ന്ന​തി​നൂം ന​ഷ്ട​പ്പെ​ട്ട അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നും www.pr avasikerala.org എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്നും പെ​നാ​ല്‍​റ്റി ഇ​ള​വ് ആ​നു​കൂ​ല്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.