രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി വാർഡ്, ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർക്കും ബൂത്ത് ഏജന്റുമാർക്കും പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
മുന്നൊരുക്കം 2025-26 എന്ന പേരിൽ പൂടംകല്ല് ജോയ് ഹോം സ്റ്റേയിൽ സംഘടിപ്പിച്ച ക്യാമ്പ് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ അധ്യക്ഷത വഹിച്ചു. എം. കുഞ്ഞമ്പു നായർ അഞ്ജനമുക്കൂട് പതാക ഉയർത്തി. കെപിസിസി വക്താവ് അനിൽ ബോസ്, മാസ്റ്റർ ട്രെയ്നർ ഷിജിത്ത് തോമസ് എന്നിവർ ക്ലാസ് നയിച്ചു.
ഡിസിസി വൈസ് പ്രസിഡന്റുമാരായ ജെയിംസ് പന്തമ്മാക്കൽ, ബി.പി. പ്രദീപ് കുമാർ, ജനറൽ സെക്രട്ടറിമാരായ ഹരിഷ് പി. നായർ, പി.വി. സുരേഷ്, അലപ്പുഴ ഡിസിസി സെക്രട്ടറി സോമകുമാർ, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ, ആദിവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വി.കെ. രാജൻ, മണ്ഡലം പ്രസിഡന്റുമാരായ എം.എം. സൈമൺ, വി. ബാലകൃഷ്ണൻ ബാലൂർ, എം.പി. ജോസഫ്, കെ.ജെ. ജെയിംസ്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ സി.വി. ഭാവനൻ, ബളാൽ ബ്ലോക്ക് സെക്രട്ടറി വി.കെ. ബാലകൃഷ്ണൻ, ബാബു കദളിമറ്റം, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലക്ഷ്മി തമ്പാൻ, എസ്. മധുസൂദനൻ റാണിപുരം, ബാബു മാണിയൂർ എന്നിവർ പ്രസംഗിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്. വിഘ്നേശ്വര ഭട്ട്, കാർത്ത്യായനിയമ്മ, ത്രേസ്യാമ്മ ജോസഫ്, എം. രാധാമണി, സുപ്രിയ അജിത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സമാപന സമ്മേളനം കെപിസിസി അംഗം കരിമ്പിൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ. ബാലചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.