കെ​സി​എ​ല്ലി​ല്‍ തി​ള​ങ്ങാ​ന്‍ നാ​ലു കാ​സ​ര്‍​ഗോ​‌ട്ടുകാ​ര്‍
Thursday, July 24, 2025 12:51 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ര​ണ്ടാം സീ​സ​ണി​ല്‍ കാ​സ​ര്‍​ഗോ​ട്ടു നി​ന്നു നാ​ലു താ​ര​ങ്ങ​ള്‍. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ തി​ള​ങ്ങി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നും ശ്രീ​ഹ​രി എ​സ്. നാ​യ​ര്‍​ക്കും പി.​എം. അ​ന്‍​ഫ​ലി​നും ഒ​പ്പം മു​ഹ​മ്മ​ദ് കൈ​ഫും ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​ര​ള ടീ​മി​ന്‍റെ ബാ​റ്റിം​ഗ് നെ​ടും​തൂ​ണാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ ആ​ല​പ്പി റി​പ്പി​ള്‍​സ് നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു.

ഏ​ഴ​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ല​പ്പി അ​സ്ഹ​റു​ദ്ദീ​നെ നി​ല​നി​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​സ്ഹ​റു​ദ്ദീ​നാ​യി​രു​ന്നു ആ​ല​പ്പി​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ​ത്. നാ​ല് അ​ര്‍​ധ​സെ​ഞ്ച്വ​റി​ക​ള​ട​ക്കം 410 റ​ണ്‍​സാ​യി​രു​ന്നു അ​സ്ഹ​റു​ദ്ദീ​ന്‍ നേ​ടി​യ​ത്. ര​ഞ്ജി സെ​മി​ഫൈ​ന​ലി​ലെ ഉ​ജ്വ​ല സെ​ഞ്ച്വ​റി​യ​ട​ക്കം ക​ഴി​ഞ്ഞ സീ​സ​ണി​ലാ​കെ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു താ​രം.

അ​സ്ഹ​റു​ദ്ദീ​നൊ​പ്പം നാ​ട്ടു​കാ​ര​നാ​യ ശ്രീ​ഹ​രി എ​സ്. നാ​യ​രും ഇ​ത്ത​വ​ണ ആ​ല​പ്പി റി​പ്പി​ള്‍​സ് ടീ​മി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം ട്രി​വാ​ന്‍​ഡ്ര​ത്തി​നാ​യി ക​ളി​ച്ച ശ്രീ​ഹ​രി​യെ നാ​ലു​ല​ക്ഷം രൂ​പ​യ്ക്കാ​ണ് ആ​ല​പ്പി ടീ​മി​ലെ​ത്തി​ച്ച​ത്. ആ​ദ്യ സീ​സ​ണി​ല്‍ ഒ​ന്‍​പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ശ്രീ​ഹ​രി 13 വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഈ ​മി​ക​വാ​ണ് ര​ണ്ടാം സീ​സ​ണി​ലും ശ്രീ​ഹ​രി​ക്ക് കെ​സി​എ​ല്ലി​ലേ​ക്ക് വ​ഴി​യൊ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ബാ​റ്റിം​ഗി​ലും ബൗ​ളിം​ഗി​ലും തി​ള​ങ്ങി​യ ഓ​ള്‍​റൗ​ണ്ട​റാ​യ പി.​എം. അ​ന്‍​ഫ​ലി​നെ ഒ​ന്ന​ര ല​ക്ഷ​ത്തി​ന് നി​ല​നി​ര്‍​ത്തു​ക​യാ​യി​രു​ന്നു കാ​ലി​ക്ക​റ്റ് ഗ്ലോ​ബ് സ്റ്റാ​ര്‍​സ്. പ​ത്ത് ഇ​ന്നിം​ഗ്‌​സു​ക​ളി​ലാ​യി 106 റ​ണ്‍​സ് നേ​ടി​യ അ​ന്‍​ഫ​ല്‍ അ​ഞ്ചു വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യി​രു​ന്നു.

തു​ട​ര്‍​ന്ന് ന​ട​ന്ന പ്ര​സി​ഡ​ന്‍​സ് ക​പ്പ് അ​ട​ക്ക​മു​ള്ള ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​യി​രു​ന്നു അ​ന്‍​ഫ​ലി​ന്‍റേ​ത്. മു​ഹ​മ്മ​ദ് കൈ​ഫാ​ണ് ജി​ല്ല​യി​ല്‍ നി​ന്ന് കെ​സി​എ​ല്‍ ക​ളി​ക്കു​ന്ന മ​റ്റൊ​രു താ​രം. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്കാ​ണ് കൈ​ഫി​നെ ആ​ല​പ്പു​ഴ സ്വ​ന്ത​മാ​ക്കി​യ​ത്.