ചൂ​ണ്ട​ലി​ൽ ബസപകടം; ആ​റുപേ​ർ​ക്ക് പ​രി​ക്ക്
Saturday, July 26, 2025 12:54 AM IST
ചൂണ്ടൽ: ചൂ​ണ്ട​ലി​ൽ നി​യ​ന്ത്ര​ണംവി​ട്ട സ്വ​കാ​ര്യബ​സ് പ​റ​മ്പി​ലേ​ക്കുമ​റി​ഞ്ഞ് ആറുപേ​ർ​ക്കു പ​രി​ക്കേ​റ്റു. കു​ന്നം​കു​ള​ത്തുനി​ന്നും തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​നാ​യ​ക എ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ച​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. ​
നി​യ​ന്ത്ര​ണംവി​ട്ട ബ​സ് റോ​ഡി​ന് ഇ​ട​തു​ഭാ​ഗ​ത്തെ കാ​ന​യി​ലേ​ക്കു ചെ​രി​യു​ക​യും തൊ​ട്ട​ടു​ത്ത വീ​ടി​ന്‍റെ മ​തി​ലി​നോ​ടുചേ​ർ​ന്ന് മ​റി​ഞ്ഞു നി​ൽ​ക്കു​ക​യുമായി​രു​ന്നു.​

ബസ് പൂ​ർ​ണ​മാ​യും മ​റി​യാ​ത്ത​തി​നാ​ൽ വ​ൻദു​ര​ന്തം ഒ​ഴി​വാ​യി. ​റോ​ഡ്സൈ​ഡി​ൽ നി​ന്നി​രു​ന്ന ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു.​

കു​ന്നം​കു​ള​ത്തുനി​ന്നും കേ​ച്ചേ​രി​യി​ൽനി​ന്നും ആം​ബു​ല​ൻ​സു​ക​ളെത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ മ​ല​ങ്ക​ര, യൂ​ണി​റ്റി, റോ​യ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ടത്തെത്തു​ട​ർ​ന്ന് ഹൈ​വേ​യി​ൽ ഏ​റെനേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.