റോ​ഡി​ൽ മ​രം ക​ട​പു​ഴ​കിവീ​ണു ഗ​താ​ഗ​തം സ്തം​ഭി​ച്ചു
Friday, July 25, 2025 1:08 AM IST
പ​ഴ​യ​ന്നൂ​ർ: കാ​യാം​പൂ​വം-​ഒ​റ്റ​പ്പാ​ലം സം​സ്ഥാ​നപാ​ത​യ്ക്കു കു​റു​കെ മ​രം ക​ട​പു​ഴ​കി വീ​ണു. റോ​ഡ​രി​കി​ൽ ഉ​ണ്ടാ​യി​രു​ന്ന ഉ​ണ​ങ്ങി​ദ്ര​വി​ച്ച മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ആ​സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി. മ​രം വീ​ണ​തു​മൂ​ലം റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

സി​പി​ഐ നേ​താ​ക്ക​ളാ​യ പി.​ആ​ർ. വി​ശ്വ​നാ​ഥ​ൻ, പ്ര​സാ​ദ്, പാ​റ​മേ​ൽ​പ്പ​ടി ജ​യ​പ്ര​കാ​ശ​ൻ, കു​ഴി​യ​മ്പാ​ടം മ​നോ​ജ്, സി​ഐ​ടി​യു തൊ​ഴി​ലാ​ളി​യാ​യ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാൻ നേ​തൃ​ത്വം ന​ൽ​കി. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും സ്ഥലത്തെത്തിയിരുന്നു.