യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച​ചെയ്ത കേ​സി​ൽ നാലു പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, July 24, 2025 1:48 AM IST
മ​ണ്ണു​ത്തി: യു​വാ​വി​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച​​യ്ക്കി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​യ്യാ​രം സ്വ​ദേ​ശി​യാ​യ ചീ​ര​മ്പ​ത്ത് സ​ച്ചി​ൻ (27), ചി​യ്യാ​രം ക​ണ്ണംകുള​ങ്ങ​ര ത​യ്യി​ൽ സ​ഞ്ജു (26), അ​മ്മാ​ടം പ​ള്ളി​പ്പു​റം പു​ളി​പ​റ​മ്പി​ൽ അ​ജു​ൻ (30) എ​ന്നി​വ​രെ​യും പ്ര​തി​ക​ളു​ടെ സ​ഹാ​യി​യാ​യ മു​പ്ലി​യം അ​ജ​യ് ദേ​വി (32) നെയു മാണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​ർ​ണാ​ട​ക​യി​ൽനി​ന്ന് അ​തി​വി​ദ​ഗ്ധ​മാ​യി പി​ടി​കൂ​ടി​യ​ത്.

വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​യെ ഏ​ഴോ​ളം പ്ര​തി​ക​ൾ ചേ​ർ​ന്നു ന​ട​ത്തി​യ ദേ​ഹോ​പ​ദ്ര​വം, വ​ധ​ശ്ര​മം, ക​വ​ർ​ച്ച എ​ന്നി​വ​യി​ൽ മ​ണ്ണു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. കേ​സി​ലെ മൂന്നു പ്ര​തി​ക​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കാ​റും അ​ന്വേ​ഷ​ണസം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

മ​ണ്ണു​ത്തി ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​സി. ബൈ​ജു, സാ​ഗോ​ക്ക് ടീ​മം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് ​സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പ​ഴ​നി​സ്വാ​മി, സി​വി​ൽ​പോ​ലീ​സ് ഓ​ഫീ​സ​ർ ശ്രീ​ജി​ത്ത്‌, നെ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​ജി. ജ​യ​നാ​രാ​യ​ണ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ബീ​ഷ് ആ​ന്‍റ​ണി എ​ന്നി​വ​രും അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.