ഒ. ​പ​നീ​ർ​ശെ​ൽ​വം ഗുരുവായൂരിൽ
Thursday, July 24, 2025 1:48 AM IST
ഗു​രു​വാ​യൂ​ർ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി.​ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം ദ​ർ​ശ​ന​ശേ​ഷം തു​ലാ​ഭാ​രം വ​ഴി​പാ​ടും ന​ട​ത്തി.

ശ​ർ​ക്ക​ര, വെ​ണ്ണ എ​ന്നി​വ​കൊ​ണ്ടാ​ണ് തു​ലാ​ഭാ​രം ന​ട​ത്തി​യ​ത്. മ​ക​ൻ ജ​യ​പ്ര​ദീ​പും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗം മ​നോ​ജ് ബി. ​നാ​യ​ർ, ക്ഷേ​ത്രം ഡി​എ പ്ര​മോ​ദ് ക​ള​രി​ക്ക​ൽ, മാ​നേ​ജ​ർ എ.​വി. പ്ര​ശാ​ന്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.