നാ​ല​മ്പ​ല തീ​ര്‍​ഥാ​ടനം: ആ​രോ​ഗ്യവ​കു​പ്പ് മി​ന്ന​ല്‍പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, July 24, 2025 1:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: നാ​ല​മ്പ​ല ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രപ​രി​സ​ര​ത്തു​ള്ള എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ എ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വി​വി​ധ ഭ​ക്ഷ്യ​ശാ​ല​ക​ളി​ലെ ശു​ചി​ത്വം പ​രി​ശോ​ധി​ക്കു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്ക് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു.

ന്യൂ​ന​ത​ക​ള്‍ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സും ന​ല്‍​കി. ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സോ​ള്‍​ട്ട് പെ​പ്പ​ര്‍ എ​ന്ന് റസ്റ്റോ​റ​ന്‍റി​നു നോ​ട്ടീ​സ് ന​ല്‍​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ നി​സാ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​എ​ച്ച്. ന​ജ്മ, വി​ന്‍​സി, പി.​എം. നീ​തു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സ്‌​ക്വാ​ഡ് ആ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.