കു​ഴി​യി​ൽവീ​ണ് സ്ത്രീക്കു പ​രി​ക്ക്
Friday, July 25, 2025 1:08 AM IST
ഗു​രു​വാ​യൂ​ർ: കാ​ന​യി​ലേ​ക്കു വെ​ള്ളം ഒ​ഴു​കി​യി​റ​ങ്ങാ​ൻ സ്ഥാ​പി​ച്ച ചെ​റി​യ കു​ഴി​യി​ൽ വീ​ണ് വ​ഴി​യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്കേ​റ്റു. പു​ത്തം​പ​ല്ലി പാ​ങ്ങി​ൽ രാ​ജ​ന്‍റെ ഭാ​ര്യ സു​നി​ത(58)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മു​ഖ​ത്തി​നും പ​ല്ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചാ​മു​ണ്ഡേ​ശ്വ​രി റോ​ഡി​ലാ​ണ് സം​ഭ​വം.

കാ​ന​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചെ​റി​യ​കു​ഴി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രു​മ്പുനെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ വീ​ണ​ത്. കാ​ന​യ്ക്കുസ​മീ​പ​മു​ള്ള കു​ഴി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​രു​മ്പു​മൂ​ടി​ക​ൾ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ത്തും ഇ​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​രു​മ്പി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൂ​ടി​ക​ൾ മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​യാ​ണ് വി​വ​രം.