കൊ​ല​ക്കേ​സ് പ്ര​തി​യെ ബം​ഗാ​ളി​ൽനി​ന്ന് പി​ടി​കൂ​ടി
Saturday, July 26, 2025 12:55 AM IST
ചേ​ർ​പ്പ്: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽപോ​യ കൊ​ല​ക്കേ​സ് പ്ര​തി​യെ പ​ശ്ചി​മബം​ഗാ​ളി​ൽ നി​ന്നും ചേ​ർ​പ്പ് പോലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ൾ ഹൂ​ബ്ലി ഷേ​ർ​ഫു​ലി സേ​രം​പോ​ർ സ്വ​ദേ​ശി ബീ​രു(31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചേ​ർ​പ്പ് പെ​രി​ഞ്ചേ​രി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ൻ​സൂ​ർ മാ​ലി​ക്കി​നെ കൊ​ലചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ്. ഒ​ളി​വി​ൽപോ​യ ഇ​യാ​ളെ തൃ​ശൂ​ർ ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 2021 ഡി​സം​ബ​റി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

പെ​രി​ഞ്ചേ​രി​യി​ലെ വാ​ട​കവീ​ട്ടി​ൽ മു​ക​ൾ നി​ല​യി​ൽ മ​ൻ​സൂ​ർ മാ​ലി​ക്കും കൂ​ടും​ബ​വും താ​ഴെ ബീ​രു​വു​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. മ​ൻ​സൂ​ർമാ​ലി​ക്കി​ന്‍റെ ഭാ​ര്യ​യു​ടെ കാ​മു​ക​നാ​യ ബീ​രു മ​ൻ​സൂ​റി​ന് മ​ദ്യം ന​ൽ​കി ബോ​ധ​ര​ഹി​ത​നാ​ക്കി ഇ​രു​മ്പുവ​ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി വീ​ടി​നുപിറ​കി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യി​രു​ന്നു.

ചേ​ർ​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.എ​സ്. സു​ബി​ന്ദ്, എ​എ​സ്ഐ ജോ​യ് തോ​മ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ റി​ൻ​സ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.