കൊ​ല​പാ​ത​ക ശ്ര​മം: ഒ​ളി​വി​ൽക​ഴി​ഞ്ഞ ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ
Thursday, July 24, 2025 1:48 AM IST
വാ​ടാ​ന​പ്പി​ള്ളി: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക​വ​ർ​ച്ചചെ​യ്തു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു​ പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി ക​ളാ​യ ശാ​ന്തി റോ​ഡ് വ​ട​ക്ക​ൻ വീ​ട്ടി​ൽ അ​ഭി​ഷേ​ക് (22 ), പ​ടി​യ​ത്ത് വീ​ട്ടി​ൽ സ​ഞ്ജ​യ് (22) എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഭി​ഷേ​കി​നെ തൃ​പ്ര​യാ​റി​ൽ​നി​ന്നും സ​ഞ്ജ​യ്നെ ന​ടു​വി​ൽ​ക്ക​ര​യി​ൽനി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ ബി​ൻ​ഷാ​ദ് ഉ​ൾ​പ്പ​ടെ എ​ട്ടു​പേ​രെ ക​ഴി​ഞ്ഞദി​വ​സം അ​റ​സ്റ്റു​ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

18 ന് ​രാ​ത്രി​യി​ൽ വാ​ടാ​ന​പ്പി​ള്ളി ന​ടു​വി​ൽ​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.