കൊ​ട​ക​ര ടൗ​ണി​ലെ റോ​ഡി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടു
Saturday, July 26, 2025 12:55 AM IST
കൊ​ട​ക​ര: ടൗ​ണി​ലെ വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​ല്‍ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് യാ​ത്ര​ക്കാ​ര്‍​ക്കു വ്യാ​പാ​രി​ക​ള്‍​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​യി. ക​ന​ത്തു​പെ​യ്ത മ​ഴ​യി​ലാ​ണ് മെ​ക്കാ​ഡം റോ​ഡി​ല്‍ കു​ഴി​ക​ള്‍ രൂ​പം​കൊ​ണ്ട​ത്.

വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന ഈ ​കു​ഴി​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ സ​മീ​പ​ത്തു​ള്ള ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​വ​രു​ടെ ദേ​ഹ​ത്തേ​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വെ​ള്ളം തെ​റി​ക്കു​ന്ന​ത് പ​തി​വാ​യി. ടൗ​ണി​ലെ തി​ര​ക്കു​ള്ള ഈ ​ഭാ​ഗ​ത്ത് കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.