ഡ​യ​പ്പ​ര്‍ മാ​ലി​ന്യസം​സ്‌​ക​ര​ണ​ത്തി​ന് ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ
Thursday, July 24, 2025 1:48 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഡ​യ​പ്പ​ര്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ​യും ആ​ക്രി ഏ​ജ​ന്‍​സി​യും ചേ​ര്‍​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ആ​പ്പ് വ​ഴി ഡ​യ​പ്പ​ര്‍ ശേ​ഖ​രി​ച്ച് സം​സ്‌​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ലേ​സ്റ്റോ​റി​ല്‍ നി​ന്ന് ആ​ക്രി ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ല്‍ വാ​ര്‍​ഡ് ന​മ്പ​റും വി​ലാ​സ​വും ന​ല്‍​കി​യാ​ല്‍ ഏ​തു ദി​വ​സ​മാ​ണ് ഡ​യ​പ്പ​ര്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ക എ​ന്ന വി​വ​രം ല​ഭി​ക്കും. ഒ​രു കി​ലോ​യ്ക്ക് 45 രൂ​പ​യും 12 ശ​ത​മാ​നം ജി​എ​സ്ടി​യു​മാ​ണ് ഇ​തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ ന​ല്‍​കേ​ണ്ട​ത്.

ഡ​യ​പ്പ​ര്‍ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന സേ​വ​ന വ​ണ്ടി​യു​ടെ ഫ്ലാ​ഗ് ഒ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് നി​ര്‍​വ​ഹി​ച്ചു. എ​ല്ലാ കൗ​ണ്‍​സി​ല​ര്‍​മാ​രും ജ​ന​ങ്ങ​ള്‍​ക്ക് ഡ​യ​പ്പ​ര്‍ സം​സ്‌​ക​ര​ണം ന​ട​ത്തു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു.