കയ്പമംഗലം: തീരദേശത്തെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും കർക്കടകവാവ് പിതൃബലിതർപ്പണ ചടങ്ങുകൾനടന്നു. കൂരിക്കുഴി ദേശം ശ്രീഭഗവതി മഹാദേവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കമ്പനിക്കടവ് കടപ്പുറത്ത് ബലിതർപ്പണച്ചടങ്ങ് സംഘടിപ്പിച്ചു.
പുലർച്ചെ മുതൽ ആരംഭിച്ച ചടങ്ങുകൾക്ക് ലിജീഷ് ശാന്തി മുഖ്യകാർമികത്വംവഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.കെ. ശേഖരൻ, കെ.കെ. അഭിലാഷ്, കെ.എം. വിജയൻ, പ്രതാപൻ പനയ്ക്കൽ, സന്തോഷ് കൈതവളപ്പിൽ, പ്രതാപൻ കിഴക്കേവീട്ടിൽ, കെ.ജി. സതീഷ് എന്നിവർ നേതൃത്വംനൽകി. നിരവധിപേർ ചടങ്ങുകളിൽ പങ്കെടുത്തു.
ഇരിങ്ങാലക്കുട: വിശ്വനാഥപുരം ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. വിപുലമായ സജ്ജീകരണങ്ങളാണ് സമാജം കമ്മിറ്റി ഒരുക്കിയിരുന്നത്. പുജാകര്‍മങ്ങള്‍ ക്ഷേത്രം മേല്‍ശാന്തി മണിശാന്തിയുടെ നേതൃത്വത്തില്നടന്നു. ക്രമീകരണങ്ങള്‍ക്ക് എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ് എന്‍.ബി. കിഷോര്‍, സെക്രട്ടറി വിശ്വംഭരന്, ട്രഷറര്‍ വേണു തോട്ടുങ്ങല്‍, മറ്റു കമ്മിറ്റി അംഗങ്ങള്‍, മാതൃസംഘം, എസ്എന്‍വൈഎസ് എന്നിവര്‍ നേതൃത്വംനല്കി.
വഴിയമ്പലം: കയ്പമംഗലം വഞ്ചിപ്പുര അയിരൂർ ചാപ്പക്കടവ് ഗുളികൻ, മുത്തപ്പൻ, ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ബലിതർപ്പണംനടത്തി. ക്ഷേത്രം മേൽശാന്തി ലിജേഷ് മുഖ്യകാർമികത്വംവഹിച്ചു.
മൂന്നുപീടിക: ദേവമംഗലം ക്ഷേത്രത്തിൽ കർക്കടക അമാവാസി പിതൃ ബലിതർപ്പണം നടത്തി. ക്ഷേത്രം മേൽശാന്തി സനു ശാന്തി മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ബൈജുചന്ദ്രൻ, പ്രസിഡന്റ് വി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി സി.കെ. രാമു, ശിവ പ്രകാശൻ, പിആർഒ കെ.ആർ. സത്യൻ എന്നിവർ നേതൃത്വം നൽകി.
മറ്റത്തൂര്‍: ചെമ്പുച്ചിറ മഹാദേവ ക്ഷേത്രത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണചടങ്ങുകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മനോജ് മുഖ്യകാര്‍മികത്വംവഹിച്ചു. ക്ഷേത്രസമിതി ്രസിഡന്റ് ശ്രീധരന് കളരിക്കല്‍, സുഷാന്ത് ചിന്നങ്ങത്ത്, അനില്‍ പട്ട്ളിക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വംനല്കി.
മറ്റത്തൂര്‍: പന്തല്ലൂര്‍ ചെങ്ങാന്തുരുത്തി ശ്രീശിവശക്തി മഹാവിഷ്ണുക്ഷേത്രത്തിലെ വാവുബലി തര്പ്പണച്ചടങ്ങുകളില് നിരവധി പേര് സംബന്ധിച്ചു. രാമചന്ദന്‍ ഇളയത്, ശിവന് ശാന്തികള്‍ എന്നിവരുടെ നേതൃത്വത്തില്‍ പിതൃബലി തര്പ്പണംനടന്നു. പ്രസിഡന്റ് രവീന്ദ്രന് കല്ലുംപുറം, പ്രശാന്ത് കളരിക്കല്‍, ശശി കല്ലുംപുറം, സുകുമാരന്‍ വടക്കൂടന് എന്നിവര്‍ നേതൃത്വംനല്കി.