ചി​ല്ലിചി​ക്ക​നി​ൽ സോ​സ് കൂ​ടി​യെ​ന്ന് ആരോപണം; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നു മ​ർ​ദ​നമേറ്റു
Wednesday, July 23, 2025 1:29 AM IST
ത​ളി​ക്കു​ളം: ചി​ല്ലി​ചി​ക്ക​നി​ൽ സോ​സ് കൂ​ടി​യെ​ന്നാ​രോ​പി​ച്ച് ത​ളി​ക്കു​ളം ചി​ക്ക് സി​റ്റി ഹോ​ട്ട​ലി​ലെ ജീ​വ​ ന​ക്കാ​ര​നു മ​ർ​ദ​നം. ജി​വ​ന​ക്കാ​ര​ൻ ഷാ​ജ​ഹാ​നാ(24) ണ് മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ഏ​ങ്ങ​ണ്ടി​യൂ​രി​ലെ സ്വ​കാ​ര്യ ആശുപത്രിയി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ തൃ​പ്ര​യാ​ർ യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സെ​ക്ര​ട്ട​റി അ​ക്ഷ​യ് എ​സ്. കൃ​ഷ്ണ, പ്ര​സി​ഡ​ന്‍റ് ആ​ർ.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.