വിശ്വാസനിറവിൽ ബലിതർപ്പണം
Friday, July 25, 2025 1:08 AM IST
ഗു​രു​വാ​യൂ​ര്‍: ദേ​വ​സ്വം കീ​ഴേ​ട​മാ​യ നെ​ന്‍​മി​നി ബ​ല​രാ​മ​ക്ഷേ​ത്ര​ത്തി​ല്‍ ക​ര്‍​ക്ക​ട​ക വാ​വു​ബ​ലി​ക്ക് അ​തി​രാ​വി​ലെ മു​ത​ൽ നീ​ണ്ട വ​രി​യാ​യി​രു​ന്നു. സൂ​ര്യ​നാ​രാ​യ​ണ​ന്‍ ഇ​ള​യ​ത് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി.
ക്ഷേ​ത്ര ക്ഷേ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ഷ്ട​ദ്ര​വ്യ ഗ​ണ​പ​തി​ഹോ​മ​വും ഭ​ഗ​വ​ത് സേ​വ​യും ഉ​ണ്ടാ​യി. ത​ന്ത്രി പു​ലി​യ​ന്നൂ​ര്‍ ജ​യ​ന്ത​ന്‍ ന​മ്പൂ​തി​രി നേ​തൃ​ത്വം​ന​ല്‍​കി. ബ​ലി​യി​ടാ​നെ​ത്തി​യ​വ​ര്‍​ക്ക് ദേ​വ​സ്വം പ്ര​ഭാ​ത ഭ​ക്ഷ​ണം ന​ല്‍​കി.

ഗു​രു​വാ​യൂ​ര്‍ പെ​രു​ന്ത​ട്ട ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ര്‍ ബ​ലി​യി​ടാ​നെ​ത്തി. രാ​മ​കൃ​ഷ്ണ​ന്‍ ഇ​ള​യ​ത് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി. പെ​രു​ന്ത​ട്ട ക്ഷേ​ത്ര​ത്തി​ലും ഭ​ക്ത​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണം ന​ൽ​കി.

പ​ഴ​യ​ന്നൂ​ർ: ഭാ​ര​ത​പ്പു​ഴ​യു​ടെ​യും ഗാ​യ​ത്രിപ്പു​ഴ​യു​ടെ​യും സം​ഗ​മ​സ്ഥാ​ന​മാ​യ മാ​യ​ന്നൂ​ർ കൂ​ട്ടി​ൽ​മു​ക്കി​ൽ മൂ​ല​മ​ണ്ണൂ​ർ ശ്രീ ​ദു​ർ​ഗാ​ദേ​വി മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ൽ ക്ഷേ​ത്രക്ഷേ​മ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ക്കട​ക​വാ​വു ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി. ച​ട​ങ്ങു​ക​ൾ​ക്ക് ക​ണ്ഠ​പ്പ ശ​ർ​മ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന്‍റെ വ​ന​മാ​ലി​തീ​ർ​ഥം ത​ർ​പ്പ​ണ​ക്ക​ട​വി​ലാ​ണ് ബ​ലി​ത​ർ​പ്പ​ണം ന​ട​ത്തി​യ​ത്. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്നു​മു​ത​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ബ​ലി​സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്ര​ത്തി​ൽ ആ​ചാ​ര്യ​ൻ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക്ഷേ​ത്ര​ക്ഷേ​മ​സ​മി​തി അ​റി​യി​ച്ചു.

വ​ട​ക്കേ​ത്ത​റ ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ ക്ഷേ​ത്രം എ​സ്എ​ൻ​ഡി​പി ശാ​ഖാ യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ലി​ത​ർ​പ്പ​ണ​ച്ച​ട​ങ്ങു​ക​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി. ബ​ലി​ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ചീ​ര​ക്കു​ഴി ഗാ​യ​ത്രി​പ്പു​ഴ​യോ​ര​ത്ത് ന​ട​ന്നു. വി​നീ​ത് ശാ​ന്തി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.