ചെമ്പേരി: കേന്ദ്ര സർക്കാരിൽ ഒരു ന്യൂനപക്ഷ കമ്മീഷൻ പോലും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും സംസ്ഥാനങ്ങൾ ന്യൂനപക്ഷ അവകാശങ്ങൾ വേണ്ടവിധം താഴെത്തട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നില്ലെന്നും കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത യൂത്ത് കൗൺസിൽ നേതൃസംഗമം.
കേന്ദ്രവും സംസ്ഥാനവും ഭരണഘടനാനുസൃതമായി വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, സെക്രട്ടറി ജയിംസ് ഇമ്മാനുവൽ, അതിരൂപത യൂത്ത് കൗൺസിൽ കോ -ഓർഡിനേറ്റർ സിജോ കണ്ണേഴത്ത്, പാട്രിക് കുരുവിള, ഷിന്റോ കൈപ്പമാനിയ്ക്കൽ, എബിൻ കുമ്പുക്കൽ, ബിജു ഈട്ടിയ്ക്കൽ, ജോബിൻ വെള്ളിയാംതടത്തിൽ, അമൽ ജോയ് കൊന്നയ്ക്കൽ, ജിതിൻ മുടപ്പാല, ജോസഫ് മാത്യു കൈതമറ്റം, ഷീബ തെക്കേടത്ത്, ബിജു മണ്ഡപം എന്നിവർ പ്രസംഗിച്ചു.