ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ വീ​ടി​നു​മു​ക​ളി​ൽ മ​രം വീ​ണു വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്
Monday, July 28, 2025 6:56 AM IST
കു​റ്റി​ച്ച​ൽ: അ​ഗ​സ്ത്യ​വ​നം ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ വീ​ടി​നു​മു​ക​ളി​ൽ മ​രം​വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്. കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​പ്പാ​റ റേ​ഞ്ചി​നു​ള്ളി​ലെ ഏ​റു​മ്പി​യാ​ട് ഉ​ന്ന​തി​യി​ൽ താ​മ​സി​ക്കു​ന്ന അ​യ്യ​പ്പ​ൻ​കാ​ണി എ​ന്ന​യാ​ളു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്കു വ​ലി​യ മ​രം വീ​ണ് അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ​യ്ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി. വ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​ൻ മ​ഴ​യാ​ണ് പെ​യ്ത​ത്. അ​തി​നോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും​വീ​ശി. ഇ​വി​ടെ വ​ൻ കൃ​ഷി നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്.