എം.​ജി. രാ​ധാ​കൃ​ഷ്ണ​ന് സ്മാ​ര​കം ഒരുങ്ങുന്നു
Monday, July 28, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ശ്വ​ര സം​ഗീ​ത​ജ്ഞ​ൻ എം.​ജി. രാ​ധാ​കൃ​ഷ്ണ​നു സ്മാ​ര​കം വ​രു​ന്നു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തൈ​ക്കാ​ട് മോ​ഡ​ൽ സ്കൂ​ളി​നു സ​മീ​പ​മു​ള്ള സ്ഥ​ല​ത്ത് ഉ​ദ്യാ​ന​വും പ്ര​തി​മ​യും സ്ഥാ​പി​ക്കും.

എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍റെ 85-ാം ജന്മദി​ന​മാ​യ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി​യും പ​ത്മ​ശ്രീ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഡോ. ​കെ. ഓ​മ​ന​ക്കു​ട്ടി​യും രാ​ധാ​കൃ​ഷ് ണ​ന്‍റെ മ​ക്ക​ളാ​യ എ.​ആ​ർ. രാ​ജ​കൃ​ഷ്ണ​നും കാ​ർ​ത്തി​ക രാ​ധാ​കൃ​ഷ്ണ​നും ചേ​ർ​ന്നു ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം ആ​റി​നു "ഘ​ന​ശ്യാ​മ​സ​ന്ധ്യ' എ​ന്ന പേ​രി​ൽ സം​ഗീ​ത പ​രി​പാ​ടി​യും ന​ട​ക്കും. തൈ​ക്കാ​ട് ഭാ​ര​ത് ഭവ​നി​ൽ ന​ട​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ സം​വി​ധാ​യ​ക​ൻ ജി.​എ​സ്. വി​ജ​യ​നും ന​ട​ൻ ന​ന്ദു​ലാ​ലും മു​ഖ്യാ​തി​ഥി​ക​ളാ​കും.