നേ​ര​റി​വി​നാ​യി ജനമൈത്രി സ്റ്റേഷൻ സന്ദർശിച്ചു ക​ര​മ​ന സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍
Monday, July 28, 2025 6:56 AM IST
പേ​രൂ​ര്‍​ക്ക​ട: പോ​ലീ​സു​കാ​രു​ടെ റൈ​ഫി​ളു​ക​ളും ലാ​ത്തി​യും ക​ണ്ട​പ്പോ​ള്‍ അ​ഞ്ചാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ശ്രീ​ഹ​രി​യു​ടെ​യും നി​ള​യു​ടെ​യും ക​ണ്ണു​ക​ളി​ല്‍ അ​ദ്ഭു​ത​മാ​യി​രു​ന്നു. ഇ​തെ​ന്തി​നാ​ണ് ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​ള്ള അ​തി​ശ​യം. ഉ​പ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സു​കാ​ര്‍​ത​ന്നെ വി​ശ​ദീ​ക​രി​ച്ചു​ന​ല്‍​കി​യ​പ്പോ​ള്‍ ഇ​വ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​റി​യാ​ന്‍ ജി​ജ്ഞാ​സ​യാ​യി.

ആ​ദ്യ​ത്തെ ഒ​രു പ​ത​ര്‍​ച്ച നീ​ക്കി​യ​പ്പോ​ള്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വ​ര്‍​ക്ക് അ​ങ്കി​ളു​മാ​രും ആ​ന്‍റി​മാ​രു​മാ​യി. പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന അ​ഖി​ലി​നും ജ​സീ​ന​യ് ക്കും മ​റ്റൊ​രു സം​ശ​യ​മാ​യി​രു​ന്നു - പോ​ലീ​സി​ല്‍ ചേ​രു​ന്ന​തി​ന് എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്നു​ള്ള സം​ശ​യം..! പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​ണു നേ​ര​റി​വു​മാ​യി ക​ര​മ​ന ഗ​വ. ബോ​യ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ര​മ​ന ജ​ന​മൈ​ത്രി സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

സ്റ്റേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​പ്പം ആ​യു​ധ​ങ്ങ​ള്‍, അ​ന്വേ​ഷ​ണ രീ​തി, പ​രാ​തി​ക​ള്‍ ന​ല്‍​കു​ന്ന വി​ധം എ​ന്നി​വ​യെ​ല്ലാം കു​ട്ടി​ക​ള്‍ നേ​രി​ട്ടു മ​ന​സ്സി​ലാ​ക്കു​ക​യാ​യി​രു​ന്നു. മ​ധു​രം ന​ല്‍​കി​യാ​ണ് കു​ട്ടി​ക​ളെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യാ​ത്ര​യാ​ക്കി​യ​ത്. സ്‌​കൂ​ള്‍ ഹെ​ഡ്​മി​സ്ട്ര​സ് വൈ. ​മി​നി, ക​ര​മ​ന സി​ഐ എ​സ്. അ​നൂ​പ് എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.