ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ
Monday, July 28, 2025 6:51 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് സ​ർ​ക്കാ​ർ വ​ച്ചുപു​ല​ർ​ത്തു​ന്ന​ത്.

കാ​ലാ​വ​ധി എ​ത്തു​ന്ന​തി​ന് എ​ട്ടു മാ​സം മു​ന്പേ, പ​ത്താം ശ​ന്പ​ള ക​മ്മീ​ഷ​നെ നി​യ​മി​ച്ചെ​ങ്കി​ൽ 11-ാം ക​മ്മീ​ഷ​ൻ നി​യ​മ​നം നാ​ലു​മാ​സം വൈ​കി. ഇ​പ്പോ​ഴാ​ക​ട്ടെ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ശ​ന്പ​ള ക​മ്മീ​ഷ​നു​മി​ല്ല, പ​രി​ഷ്ക​ര​ണ​വു​മി​ല്ല.

ശ​ന്പ​ള പ​രി​ഷ്ക​ര​ണം വൈ​കു​ന്ന​തി​നാ​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 10 ശതമാനമോ 5,000 ​രൂ​പ​യോ ഇ​ട​ക്കാ​ലാ​ശ്വാ​സ​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ക​ണ്‍​വീ​ന​ർ എം.​എ​സ് ഇ​ർ​ഷാ​ദ്, സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. പു​രു​ഷോ​ത്ത​മ​ൻ,

ഫൈ​നാ​ൻ​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. പ്ര​ദീ​പ് കു​മാ​ർ, ലോ ​സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.എ​സ്. മോ​ഹ​ന​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.