ഇ​ന്‍റഗ്രേ​റ്റ​ഡ് ആ​യു​ഷ് മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കം
Monday, July 28, 2025 6:51 AM IST
നെ​ടു​മ​ങ്ങാ​ട്: നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ കേ​ര​ള​ത്തി​നു കീ​ഴി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ക​രി​പ്പൂ​ർ- ഉ​ഴ​പ്പാ​ക്കോ​ണ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യു​ഷ് മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​ത അ​ധ്യ​ക്ഷ​യാ​യി.

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ഹ​രി​കേ​ശ​ൻ നാ​യ​ർ, വ​സ​ന്ത​കു​മാ​രി, ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ സം​സ്ഥാ​ന പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ജ​യ​നാ​രാ​യ​ണ​ൻ എ​ച്ച്എം സി ​മെ​മ്പ​ർ ഫ്രാ​ൻ​സി​സ്, ജ​യ​ച​ന്ദ്ര​ൻ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​യു​ഷ് മെ​ഡി​ക്ക​ൽ യൂ​ണി​റ്റി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​രെ​സ്നി- ആ​യു​ർ​വേ​ദം,

ഡോ. ​ഹ​രീ​ഷ്കൃ​ഷ്ണ​ൻ - ഹോ​മി​യോ​പ്പ​തി, ഡോ. ​ജ​യ​കു​മാ​ർ -സി​ദ്ധ, ഡോ. ​ആ​ര്യ -യോ​ഗ നാ​ച്ചു​റോ​പ്പ​തി, സ്റ്റാ​ഫ് നി​ഷാ​ന്ത് കു​മാ​ർ, അ​രു​ൺ, ബി​ൻ​സി ജോ​സ​ഫ്, സ്മൃ​തി ബി​ന്ദു,ആ​ര​തി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക​ത്തി​ൽ രാ​ജീ​വ്‌ ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്‌​നോ​ള​ജി മെ​ഡി​ക്ക​ൽ സ​ർ​വീ​സി​നു കീ​ഴി​ൽ സൗ​ജ​ന്യ ര​ക്ത പ​രി​ശോ​ധ​ന, ആ​രോ​ഗ്യ പാ​ച​ക മ​ത്സ​രം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.