തിരുവനന്തപുരം: നഗരസഭ ജനങ്ങളിലേക്കു പരിപാടിയുടെ ഭാഗായുള്ള ഫയല്‍ അദാലത്ത് നാളെ ആരംഭിക്കും. നഗരസഭയുടെ സോണല്‍ ഓഫീസുകളിലും നഗരസഭ മെയിന്‍ ഓഫീസും കേന്ദ്രീകരിച്ചാണ് ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍ ഡോക്കറ്റ് നമ്പര്‍ ഉള്‍പ്പെടെ നിശ്ചയിക്കപ്പെട്ട തീയതികളില്‍ അതാത് ഓഫീസുകളില്‍ കൃത്യസമയത്ത് തന്നെ ഹാജരാകണമെന്ന് നഗരസഭ അറിയിച്ചു.
പുനഃക്രമീകരിച്ച അദാലത്ത് തീയതികള്‍ ചുവടെ ചേര്‍ക്കുന്നു:
ഉള്ളൂര്‍ സോണല്‍ ഓഫീസില്‍: 28ന് രാവിലെ 10 മണി മുതല്‍ (വാര്‍ഡുകള്‍: മണ്ണന്തല, നാലാഞ്ചിറ, ആക്കുളം, ഇടവക്കോട്, ചെറുവയ്ക്കല്‍, ഉള്ളൂര്‍). ശ്രീകാര്യം സോണല്‍ ഓഫീസില്‍: 28ന് ഉച്ചക്ക് രണ്ടു മുതല്‍ (വാര്‍ഡുകള്‍: ശ്രീകാര്യം, ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി, ഞാണ്ടൂര്‍കോണം)
നേമം സോണല്‍ ഓഫീസില്‍: 29നു രാവിലെ 10 മുതല്‍ (വാര്‍ഡുകള്‍: പൊന്നുമംഗലം, എസ്റ്റേറ്റ്, നേമം, മേലാംകോട്, പാപ്പനംകോട്)
വിഴിഞ്ഞം സോണല്‍ ഓഫീസില്‍: 29ന് ഉച്ചക്ക് രണ്ടു മുതല്‍ (വാര്‍ഡുകള്‍: വെങ്ങാനൂര്‍, മുല്ലൂര്‍, കോട്ടപ്പുറം, വിഴിഞ്ഞം, ഹാര്‍ബര്‍)
കടകംപള്ളി സോണല്‍ ഓഫീസില്‍: 30ന് രാവിലെ 10 മുതല്‍ (വാര്‍ഡുകള്‍: കരിക്കകം, കടകപള്ളി, അണമുഖം)
കഴക്കൂട്ടം സോണല്‍ ഓഫീസില്‍: 30ന് രാവിലെ 11:30 മുതല്‍ (വാര്‍ഡുകള്‍: കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം)
ആറ്റിപ്ര സോണല്‍ ഓഫീസില്‍: 30ന് ഉച്ചക്ക് മൂന്നു മുതല്‍ (വാര്‍ഡുകള്‍: കുളത്തൂര്‍, പൗണ്ടുകടവ്, പള്ളിത്തുറ, ആറ്റിപ്ര)
തിരുവല്ലം സോണല്‍ ഓഫീസില്‍: 31ന് രാവിലെ 10 മുതല്‍ (വാര്‍ഡുകള്‍: പുഞ്ചക്കരി, തിരുവല്ലം, പൂങ്കുളം, വെള്ളാര്‍)
ഫോര്‍ട്ട് സോണല്‍ ഓഫീസില്‍: 31ന് രാവിലെ 11:30 മുതല്‍ (വാര്‍ഡുകള്‍: പൂന്തുറ, കാലടി, മാണിക്യവിളാകം, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, പുത്തന്‍പള്ളി, വലിയതുറ, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, ചാല, ആറ്റുകാല്‍, മണക്കാട്, കുര്യാത്തി, ഫോര്‍ട്ട്, ശ്രീവരാഹം, കളിപ്പാന്‍കുളം, മുട്ടത്തറ, എഞ്ചിനീറിങ് സെക്ഷന്‍: ശ്രീകണ്ഠേശ്വരം, പാല്‍കുളങ്ങര, പെരുന്താന്നി, ശംഖുമുഖം, വെട്ടുകാട്)
കുടപ്പനക്കുന്ന് സോണല്‍ ഓഫീസില്‍: ഓഗസ്റ്റ് ഒന്നിനു രാവിലെ 10:30 മുതല്‍ (വാര്‍ഡുകള്‍: കിണവൂര്‍, പാതിരാപ്പള്ളി, കുടപ്പനക്കുന്ന്, ചെട്ടിവിളാകാം)
വട്ടിയൂര്‍ക്കാവ് സോണല്‍ ഓഫീസില്‍: ഓഗസ്റ്റ് ഒന്നിന് ഉച്ചക്ക് രണ്ടുമുതല്‍ (വാര്‍ഡുകള്‍: തുരുത്തുംമൂല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, കൊടുങ്ങാനൂര്‍).
നഗരസഭ മെയിന്‍ ഓഫീസില്‍: ഓഗസ്റ്റ് രണ്ടിനു രാവിലെ 10 മണി മുതല്‍ (വാര്‍ഡുകള്‍: പാളയം, നന്തന്‍കോട്, കുന്നുകുഴി, തൈക്കാട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, പിടിപി നഗര്‍, വഴുതക്കാട്, വഞ്ചിയൂര്‍)
നഗരസഭ മെയിന്‍ ഓഫീസില്‍: ഓഗസ്റ്റ് രണ്ടിന് ഉച്ചക്ക് രണ്ടു മുതല്‍ (വാര്‍ഡുകള്‍: പാങ്ങോട്, വലിയവിള, ജഗതി, തമ്പാനൂര്‍, കണ്ണമൂല, തിരുമല, പുന്നായ്ക്കാമുകള്, തൃക്കണ്ണാപുരം)
നഗരസഭ മെയിന്‍ ഓഫീസില്‍: ഓഗസ്റ്റ് നാലിനു രാവിലെ 10 മുതല്‍ (വാര്‍ഡുകള്‍: മെഡിക്കല്‍ കോളജ്, കേശവദാസപുരം, പട്ടം, മുട്ടട, ശാസ്തമംഗലം, കവടിയാര്‍, കുറവന്‍കോണം, പേരൂര്‍ക്കട)
നഗരസഭ മെയിന്‍ ഓഫീസില്‍: ഓഗസ്റ്റ് നാലിന് ഉച്ചക്ക് രണ്ടു മുതല്‍ (വാര്‍ഡുകള്‍: പൂജപ്പുര, വലിയശാല, കരമന, ആറന്നൂര്‍, മുടവന്മുകള്, ചാക്ക, പേട്ട)