റെ​യി​ല്‍​വേ ജോ​ലി​ ത​ട്ടി​പ്പ്; സ്ത്രീ ​പി​ടി​യി​ല്‍
Sunday, July 27, 2025 6:07 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സ് ത്രീ ​പി​ട​യി​ല്‍. കൊ​ല്ലം മു​ഖ​ത്ത​ല സ്വ​ദേ​ശി​നി രേ​ഷ്മ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രി​ല്‍ നി​ന്ന് വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി അഞ്ചുല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്.

വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച നി​യ​മ​ന ഉ​ത്ത​ര​വ് ന​ല്‍​കു​ക​യും പ​ണം ന​ല്‍​കി​യ​വ​ര്‍ ഇ​തു​മാ​യി എ​ത്തി​യ​പ്പോ​ള്‍ വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.