സു​കൃ​ത​പ​ഥം എ​ൽ​ഡേ​ഴ്സ് മീ​റ്റ്; ലോ​ഞ്ചിം​ഗ് വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, July 27, 2025 12:30 PM IST
കോ​ട്ട​യം : എ​കെ​സി​സി ച​ക്കാ​മ്പു​ഴ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​കൃ​ത​പ​ഥം എ​ൽ​ഡേ​ഴ്സ് മീ​റ്റ് 2025 ന്‍റെ ലോ​ഞ്ചിം​ഗ് വീ​ഡി​യോ പ്ര​കാ​ശ​നം ചെ​യ്തു.

എ​കെ​സി​സി രൂ​പ​താ ഡ​യ​റ​ക്ട​ർ റ​വ.​ഡോ.​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കു​രി​ശും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ഫാ.​ജോ​സ​ഫ് വെ​ട്ട​ത്തേ​ൽ, കി​ൻ​ഫ്ര ചെ​യ​ർ​മാ​ൻ ബേ​ബി ഉ​ഴു​ത്തു​വാ​ൻ, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ത​ങ്ക​ച്ച​ൻ ക​ള​രി​ക്ക​ൽ, യൂ​ണി​റ്റ് ട്ര​ഷ​റ​ർ പി.​ജെ. മാ​ത്യു പാ​ല​ത്താ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ഗ​സ്റ്റ് ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന സു​കൃ​ത​പ​ഥം എ​ൽ​ഡേ​ഴ്സ് മീ​റ്റി​ൽ ഇ​ട​വ​ക​യി​ലെ 80 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള നൂ​റു​പേ​രെ ആ​ദ​രി​ക്കും.