എ​ച്ച്‌​ഐ​വി, എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണം: സ്‌​കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് മ​ത്സ​ര​ങ്ങ​ള്‍
Sunday, July 27, 2025 6:37 AM IST
കോ​ട്ട​യം: സം​സ്ഥാ​ന എ​യ്ഡ്‌​സ് ക​ണ്‍ട്രോ​ള്‍ സൊ​സൈ​റ്റി, ആ​രോ​ഗ്യവ​കു​പ്പ്, ആ​രോ​ഗ്യ കേ​ര​ളം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ എ​യ്ഡ്‌​സ് ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത്ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കും. 17 -25 പ്രാ​യ​മു​ള്ള സ്ത്രീ-പു​രു​ഷ, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി മാ​ര​ത്ത​ണ്‍ മ​ത്സ​രം, എ​ട്ട്, ഒ​മ്പ​ത്, 11 ക്ലാ​സു​കാ​ര്‍ക്കു ക്വി​സ് മ​ത്സ​രം എ​ന്നി​വ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ര​ണ്ടു​പേ​ര്‍ ഉ​ള്‍പ്പെ​ടു​ന്ന ഒ​രു ടീ​മാ​യി ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. ക്വി​സ് മ​ത്സ​രം ഓ​ഗ​സ്റ്റ് ര​ണ്ടി​നു രാ​വി​ലെ 10.30 മു​ത​ല്‍ കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റി​ലെ തൂ​ലി​ക കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ക്കും.

മാ​ര​ത്ത​ണ്‍ മ​ത്സ​രം (റെ​ഡ് റ​ണ്‍) അ​ഞ്ചി​ന് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​ല്‍ ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 31ന​കം പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ പേ​രും സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രും വാ​ട്‌​സ്ആ​പ്പ് ചെ​യ്തു ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ൺ: 9496109189.