ലോ​ഗോ പ്ര​കാ​ശ​നം
Sunday, July 27, 2025 5:09 AM IST
പൊ​ൻ​കു​ന്നം: ഓ​ഗ​സ്റ്റ് 27 മു​ത​ൽ 31 വ​രെ പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന 18-ാമ​ത് പൊ​ൻ​കു​ന്നം ഗ​ണേ​ശോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ചി​റ​ക്ക​ട​വ് മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി പെ​രു​ന്നാ​ട്ടി​ല്ലം മ​നോ​ജ്‌ ന​മ്പൂ​തി​രി പ്ര​കാ​ശ​നം ന​ട​ത്തി.

ദേ​വ​സ്വം സ​ബ്ഗ്രൂ​പ്പ് ഓ​ഫീ​സ​ർ ഡി. ​യ​ദു​കൃ​ഷ്ണ​ൻ, ഗ​ണേ​ശോ​ത്സ​വ സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ജി. ക​ണ്ണ​ൻ, ചെ​യ​ർ​മാ​ൻ ടി.​ജി. സ​ത്യ​പാ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി. ​ഹ​രി​ലാ​ൽ, എ​സ്. അ​ക്ഷ​യ്, അ​ജി പ​ടി​യ​പ്പ​ള്ളി​ൽ, ബി.​ജി. പ്ര​സാ​ദ്, രാ​ജേ​ന്ദ്ര​ൻ ചി​റ​ക്ക​ട​വ്, നി​തി​ൻ പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.