ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളെ അ​നു​മോ​ദി​ച്ചു
Monday, July 28, 2025 7:18 AM IST
കോ​ട്ട​യം: ഹ​രി​ത​ക​ര്‍​മ​സേ​ന​യു​ടെ സേ​വ​ന മി​ക​വാ​ണ് ദേ​ശീ​യ ശു​ചി​ത്വ​റാ​ങ്കിംഗില്‍ മു​ന്നേ​റാ​ന്‍ കേ​ര​ള​ത്തെ സ​ഹാ​യി​ച്ച​തെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​ല്‍ സെ​ന്‍ററി​ല്‍ ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ര്‍​ക്കു​ള​ള ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ ആ​ദ​ര​വും കാ​ഷ്പ്രൈ​സ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ​യ​ന്‍ കെ. ​മേ​നോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.