സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ നി​​​ർ​​​ത്താ​​​ത്ത ബ​​​സു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി
Monday, July 28, 2025 7:38 AM IST
ഏ​​​റ്റു​​​മാ​​​നൂ​​​ർ: സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ നി​​​ർ​​​ത്താ​​​ത്ത സ്വ​​​കാ​​​ര്യ ലി​​​മി​​​റ്റ​​​ഡ് സ്റ്റോ​​​പ്പ് ബ​​​സു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ആ​​​ർ​​​ടി​​​ഒ. ഐ​​​സി​​​എ​​​ച്ച്, അ​​​മ​​​ല​​​ഗി​​​രി ബി​​​കെ കോ​​​ള​​​ജ്, റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ൻ തു​​​ട​​​ങ്ങി​​​യ സ്റ്റോ​​​പ്പു​​​ക​​​ളി​​​ൽ ബ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് ക​​​ള​​​ക്ട​​​റു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടി​​​യ ജി​​​ല്ലാ വി​​​ക​​​സ​​​നസ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ടി.​​​വി. സോ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ർ​​​ടി​​​ഒ​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​തി​​​ര​​​മ്പു​​​ഴ നാ​​​ല്പാ​​​ത്തി​​​മ​​​ല​​​യി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​മ്പ് പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച വാ​​​ട്ട​​​ർ ടാ​​​ങ്ക് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കു​​​ക, ഓ​​​ണം​​​തു​​​രു​​​ത്ത് ജം​​​ഗ്ഷ​​​നി​​​ൽ ബ​​​സ്‌​​​സ്റ്റോ​​​പ്പി​​​ൽ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന ആ​​​ഞ്ഞി​​​ലി മ​​​രം വെ​​​ട്ടിമാ​​​റ്റു​​​ക, ഏ​​​റ്റു​​​മാ​​​നൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ൽ നി​​​ൽ​​​ക്കു​​​ന്ന മ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടി​​​മാ​​​റ്റു​​​ക തു​​​ട​​​ങ്ങി ടി.​​​വി. സോ​​​ണി ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു ക​​​ള​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.