ഓ​ണ​ത്തി​ന് കോ​ട്ട​യം​വ​ഴി ചെ​ന്നൈ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍
Sunday, July 27, 2025 11:24 PM IST
കോ​ട്ട​യം: ഓ​ണ​ത്തി​ന് കോ​ട്ട​യം​വ​ഴി ചെ​ന്നൈ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍. സേ​ലം, ഈ​റോ​ഡ്, പാ​ല​ക്കാ​ട് വ​ഴി​യാ​ണ് സ​ര്‍​വീ​സ്. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍​കൊ​ല്ലം (06119) ട്രെ​യി​ന്‍ ഓ​ഗ​സ്റ്റ് 27, സെ​പ്റ്റം​ബ​ര്‍ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ല്‍ ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.10നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 6.20നു ​കൊ​ല്ല​ത്തെ​ത്തും. കൊ​ല്ലം-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ (06120) ട്രെ​യി​ന്‍ ഓ​ഗ​സ്റ്റ് 28, സെ​പ്റ്റം​ബ​ര്‍ നാ​ല്, 11 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.45നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ 3.30നു ​ചെ​ന്നൈ​യി​ലെ​ത്തും.

ചെ​ന്നൈ സെ​ന്‍​ട്ര​ല്‍-​കോ​ട്ട​യം ട്രെ​യി​ന്‍ (06111) ഓ​ഗ​സ്റ്റ് 26, സെ​പ്റ്റം​ബ​ര്‍ ര​ണ്ട്, ഒ​മ്പ​ത് തീ​യ​തി​ക​ളി​ല്‍ രാ​ത്രി 11.20നു ​പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​കോ​ട്ട​യ​ത്തെ​ത്തും.

കോ​ട്ട​യം-​ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ (06112) ഓ​ഗ​സ്റ്റ് 27, സെ​പ്റ്റം​ബ​ര്‍ മൂ​ന്ന്, 10 തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 11.35നു ​ചെ​ന്നൈ​യി​ലെ​ത്തും. സെ​പ്റ്റം​ബ​ര്‍ ര​ണ്ട്, മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ പ​തി​വു ട്രെ​യി​നു​ക​ളി​ലെ ടി​ക്ക​റ്റു​ക​ള്‍ ബു​ക്കിം​ഗ് തു​ട​ങ്ങി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം തീ​ര്‍​ന്നു.