കോട്ടയം: കേരള ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ തെരഞ്ഞെടുപ്പ് കണ്വന്ഷന് സ്റ്റീഫന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് വരണാധികാരി കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു.
അഡ്വ. ബോബി ജോണിനെ (കോട്ടയം) ജില്ലാ പ്രസിഡന്റായും അഡ്വ. ജോളി ജയിംസിനെ (കാഞ്ഞിരപ്പള്ളി ) വൈസ് പ്രസിഡന്റായും അഡ്വ. ജയ്മോന് ജോസിനെ (പാലാ ) ജനറല്‍ സെക്രട്ടറിയായും അഡ്വ. ഇമ്മാനുവല്‍ സിറിയക് (പാലാ ), അഡ്വ. വി.എസ്. അഭിരാമി (ഏറ്റുമാനൂര്‍) എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും അഡ്വ. ജോര്‍ജ് വര്‍ഗീസ് (ചങ്ങനാശേരി ) ട്രഷററായും അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം, അഡ്വ. ഷെല്‍ജി തോമസ്, അഡ്വ. ജയപ്രകാശ്, അഡ്വ. സാജന് കുന്നത്ത്, അഡ്വ. ആശ ആന്റണി, അഡ്വ. അജി ജോസഫ്, അഡ്വ. സുരേഷ് വി.ജി, അഡ്വ. രുക്സാന, അഡ്വ. സുബിന് അറയ്ക്കല്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
കേരള ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജസ്റ്റിന് ജേക്കബ്, അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം, അഡ്വ. കുഞ്ചെറിയ കുഴിവേലി, അഡ്വ. പി.കെ. ലാല്‍, അഡ്വ. ജയിംസ് വലിയവീട്ടില്‍, അഡ്വ.സോണി പി. മാത്യു, അഡ്വ. ടോം ജോസ്, അഡ്വ. ജോര്‍ജുകുട്ടി കെ. എ, അഡ്വ. മാത്യു ജോസഫ്, അഡ്വ. തോമസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.