വൈക്കം:അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് കോട്ടയം ജില്ല കൺവൻഷൻ വൈക്കത്ത് നടന്നു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാക്കളായ മോഹൻ ഡി.ബാബു, പി.ഡി.ഉണ്ണി, എം.കെ.ഷിബു,അബ്ദുൾസലാംറാവുത്തർ, പി.എൻ.ബാബു, പി.വി. പ്രസാദ്, ജയ്ജോൺ, ബി. അനിൽകുമാർ, എം.എൽ. സുരേഷ്,
എ. വിശ്വനാഥൻ, പ്രീതാരാജേഷ്, പി.ടി. സുഭാഷ്, സ്വാഗതസംഘം കൺവീനർ ടി.കെ. വാസുദേവൻ, ബിന്ദുഷാജി, എം.അശോകൻ, പി.എൻ. കിഷോർകുമാർ, ശിവദാസ്നാരായണൻ, കെ.വി.പ്രകാശൻ, പൊന്നപ്പൻ, പി.ഡി.പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.