ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍
Monday, July 28, 2025 7:38 AM IST
ഗാ​ന്ധി​ന​ഗ​ര്‍: ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ആ​സാം സ്വ​ദേ​ശി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. ക​ഞ്ചാ​വും ബ്രൗ​ണ്‍ ഷു​ഗ​റും വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന ആ​സാം സ്വ​ദേ​ശി​ക​ളാ​യ ആ​രി​ജ് അ​ഹ​മ്മ​ദ്, ജാ​ഹി​ര്‍ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

അ​ങ്ങാ​ടി​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍നി​ന്നും 275.63 ഗ്രാം ​ക​ഞ്ചാ​വും 0.58 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.