മാർ ആഗസ്തീനോസ് കോളജിൽ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്രവർത്തനോദ്ഘാടനം
Sunday, July 27, 2025 11:24 PM IST
രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ദു​ബാ​യ് ഹ​ബീ​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബാ​ങ്ക് ഐ​ടി ഓ​ഫീ​സ​റും പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​യു​മാ​യ ഹാ​മി​ല്‍ ജോ​ണ്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഫൈ​ന​ല്‍ ഇ​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രോ​ജ​ക്‌​ട് ഡെ​മോ​ണ്‍​സ്ട്രേ​ഷ​നും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള ഇ​ന്‍റ​റാ​ക്‌​ടീ​വ് സെ​ഷ​ന്‍ മൈ​സ്റ്റോ​റി​യും ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ്, ഡി​പ്പാ​ര്‍​ട്ട​മെ​ന്‍റ് മേ​ധാ​വി വി. ​അ​ഭി​ലാ​ഷ്, സ്റ്റാ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​ജി​ന്‍ ജോ​യി, അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ഷോ​ണ്‍ സോ​ജി, സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.