നാ​ട്ട​കം ക​ണ്ണാ​ടി​ക്ക​ട​വി​ല്‍ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം
Monday, July 28, 2025 7:18 AM IST
കോ​ട്ട​യം: നാ​ട്ട​കം ക​ണ്ണാ​ടി​ക്ക​ട​വി​ല്‍ ര​ണ്ടു ക​ട​ക​ളി​ല്‍ മോ​ഷ​ണം. ക​ട​യ്ക്കു​ള്ളി​ല്‍ ക​യ​റി​യ മോ​ഷ്ടാ​വ് പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്നു. ഇ​ന്ന​ലെ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍ ക​ട തു​റ​ക്കാ​ന്‍ വൈ​കി​യി​രു​ന്നു. നാ​ട്ട​കം വി​ല്ലേ​ജ് ഓ​ഫീസി​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​രു​ത്തും​പാ​റ സ്വ​ദേ​ശി ജി​നു​വി​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​വാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

ഇ​തി​നു സ​മീ​പ​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ.​ആ​ര്‍ ഹോം ​കെ​യ​റി​ലും മോ​ഷ​ണം ന​ട​ന്നു. ഇ​വി​ടെനി​ന്നു പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ളിലും ഫ​യ​ലു​ക​ളും സാ​ധ​ന​ങ്ങ​ളും വ​ലി​ച്ചുവാ​രി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു ക​ട​ക​ളു​ടെ​യും പൂ​ട്ട് പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ല്‍ ക​യ​റി​യി​രി​ക്കു​ന്ന​ത്. കടയുടെ പൂ​ട്ട് പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തു ക​ണ്ട് വ​ഴി​യാ​ത്ര​ക്കാ​രാ​ണ് വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​.