സംസ്ഥാനത്തെ ആ​ദ്യ​ ന്യൂ​റോ സൈ​ക്യാ​ട്രി ആ​ന്‍​ഡ് ചൈ​ല്‍​ഡ് ഡെ​വ​ല​പ്​മെ​ന്‍റ് സെ​ന്‍റർ ചിങ്ങവനത്ത്
Sunday, July 27, 2025 5:09 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ന്യൂ​​റോ സൈ​​ക്യാ​​ട്രി ആ​​ന്‍​ഡ് ചൈ​​ല്‍​ഡ് ഡെ​​വ​​ല​​പ്​​മെ​​ന്‍റ് സെ​​ന്‍റ​​ര്‍ ചി​​ങ്ങ​​വ​​ന​​ത്ത് തു​​ട​​ക്കം കു​​റി​​ക്കു​​ന്നു. ഇം​​ഗ്ല​​ണ്ടി​​ല്‍നി​​ന്ന് ന്യൂ​​റോ സൈ​​ക്യാ​​ട്രി​​യി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദം നേ​​ടി​​യ​​തി​​നു ശേ​​ഷം 20 വ​​ര്‍​ഷ​​മാ​​യി സേ​​വ​​ന രം​​ഗ​​ത്തു​​ള്ള ഡോ. ​​ജോ​​ബി സ്‌​​ക​​റി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ബ്രെ​​യി​​ന്‍ വ​​ര്‍​ക്‌​​സ് ചൈ​​ല്‍​ഡ് ഡെ​​വ​​ല​​പ്​​മെ​ന്‍റ് ആ​​ന്‍​ഡ് ന്യൂ​​റോ സൈ​​ക്യാ​​ട്രി സെ​​ന്‍റ​​ര്‍ ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് രാ​​വി​​ലെ ഫ്രാ​​ന്‍​സീ​​സ് ജോ​​ര്‍​ജ് എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സെ​​ന്‍റ​റി​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഡോ​​ക്ട​​ര്‍​മാ​​ര്‍​ക്കാ​​യു​​ള്ള എം​​ആ​​ര്‍​സി​​പി ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാം ബ്രോ​​ഷ​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​ഷ്ണ​​ന്‍ എം​​എ​​ല്‍​എ പ്ര​​കാ​​ശ​​നം ചെ​​യ്യും. ആ​​രോ​​ഗ്യസേ​​വ​​ന രം​​ഗ​​ത്തു​​ള്ള​​വ​​ര്‍​ക്കു​​ നൽകുന്ന അ​​വാ​​ര്‍​ഡു​​ക​​ള്‍ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ സ​​മ്മാ​​നി​​ക്കും. ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ ബ്രെ​​യി​​ന്‍ വ​​ര്‍​ക്‌​​സ് സെ​​ന്‍റ​റി​ന്‍റെ വെ​​ഞ്ച​​രി​​പ്പും അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തും.

ബ്രെ​​യി​​ന്‍ വ​​ര്‍​ക്‌​​സ് വ്യ​​ത്യ​​സ്ത​​മാ​​യ പ്ര​​വ​​ര്‍​ത്ത​​ന​ശൈ​​ലി​​യാ​​ണ്. പ​​ല പ്ര​​ഫ​​ഷ​​ണ​​ല്‍​സ് ഒ​​ത്തു​​ചേ​​ര്‍​ന്നു​​ള്ള സേ​​വ​​ന രീ​​തി​​യാ​​ണ് അ​​വ​​ലം​​ബി​​ക്കു​​ന്ന​​ത്. ബ്രെ​​യി​​ന്‍ വ​​ര്‍​ക്ക്‌​​സ് ചൈ​​ല്‍​ഡ് ഡെ​​വ​​ല​​പ്​​മെ​​ന്‍റ് സെ​​ന്‍റ​റി​​ല്‍ ന്യൂ​​റോ സെ​​ക്യാ​​ട്രി​​സ്റ്റി​​ന്‍റെ​​യും ഡെ​​വ​​ല​​പ്മെ​ന്‍റ് പീ​​ഡി​​യാ​​ട്രീ​​ഷ​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ല്‍ ഓ​​ട്ടി​​സ​​വും ന്യൂ​​റോ ഡെ​​വ​​ല​​പ്മെ​​ന്‍റ​​ല്‍ പ്ര​​ശ​​ന​​ങ്ങ​​ളു​​ള്ള കു​​ട്ടി​​ക​​ള്‍​ക്ക് പ​​രി​​ച​​ര​​ണ​​വും ന​​ല്‍​കു​​ന്നു.
സ്പീ​​ച്ച് തെ​​റാ​​പ്പി, ഒ​​ക്യു​​പ്പേ​​ഷ​​ണ​​ല്‍ തെ​​റാ​​പ്പി, സ്‌​​പെ​​ഷ​​ല്‍ എ​​ഡ്യൂ​​ക്കേ​​ഷ​​ന്‍, ബി​​ഹേ​​വി​​യ​​ര്‍ തെ​​റാ​​പ്പി എ​​ന്നീ സേ​​വ​​ന​​ങ്ങ​​ള്‍​ക്കൊ​​പ്പം പീ​​ഡി​​യാ​​ട്രി​​ക് ക്ലി​​നി​​ക് സേ​​വ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​ണ്. മ​​സ്തി​​ഷ്‌​​ക രോ​​ഗ​​ങ്ങ​​ള്‍​ക്കും മാ​​ന​​സി​​ക പ്ര​​ശ്ന​​ങ്ങ​​ള്‍​ക്കു​​മു​​ള്ള ചി​​കി​​ത്സ​​യും കൗ​​ണ്‍​സലിം​​ഗ് സേ​​വ​​ന​​ങ്ങ​​ളും ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.