യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Sunday, July 27, 2025 5:06 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ പ​ഴ​യ​കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് നോ​ർ​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി​യെ ഉ​പ​രോ​ധി​ച്ചു.

കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​ണെ​ന്ന് സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റും പി​ടി​എ യും ​രേ​ഖാ​മൂ​ലം അ​റി​യി​പ്പ് ന​ൽ​കി​യി​ട്ടും കോ​ർ​പ​റേ​ഷ​ൻ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ഉ​പ​രോ​ധം ന​ട​ത്തി​യ​ത്.

അ​നു​മ​തി ല​ഭി​ക്കാ​ത്ത​ത് കൊ​ണ്ടാ​ണ് കെ​ട്ടി​ടം പൊ​ളി​ക്കാ​ത്ത​തെ​ന്ന് സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​രോ​ട് പ​റ​ഞ്ഞു. സ​മ​ര​ത്തി​ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം. ​ഷി​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി. നി​ഹാ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​എം, ആ​ഷി​ക്ക്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.