ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, July 26, 2025 10:32 PM IST
കോ​ഴി​ക്കോ​ട്: മാ​റാ​ട് ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഗോ​തീ​ശ്വ​രം സ്വ​ദേ​ശി ഷിം​ന (31) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് മ​ദ്യ​പാ​നി ആ​യി​രു​ന്നെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. മ​ര​ണം ന​ട​ന്ന ദി​വ​സ​വും ഭ​ര്‍​ത്താ​വു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. മാ​റാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.