സോ​പാ​ന​ത്തി​ന്‍റെ ജാ​ളി​യി​ൽ കുരുന്നിന്‍റെ കാ​ൽ കു​ടു​ങ്ങി
Sunday, July 27, 2025 6:18 AM IST
പാ​ലോ​ട് : വീ​ട്ടി​ലെ സി​മ​ന്‍റ് സോ​പാ​ന​ത്തി​ന്‍റെ ജാ​ളി​യി​ൽ കാ​ൽ കു​ടു​ങ്ങി​യ കു​രു​ന്നി​നു ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി.

ക​ളി​ക്കു​ന്ന​തി​നി​ടെ പാ​ലോ​ട് സ​ത്ര​ക്കു​ഴി ലേ​ഖ ഭ​വ​നി​ൽ ഹ​രി​കു​മാ​റി​ന്‍റെ മ​ക​ൻ ഹ​ർ​ഷി​ദി​ന്‍റെ കാ​ലാ​ണ് സോ​പാ​ന​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.

വീ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം വി​ജ​യി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ചു.

വി​തു​ര​യി​ൽ​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റെ​ത്തി സോ​പ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​റു​ത്തു​മാ​റ്റി കു​ട്ടി​യു​ടെ കാ​ൽ പു​റ​ത്തെ​ടു​ത്തു.