കോ​ട്ടു​കാ​ൽ എ. ​പ്ര​ഭാ​ക​ര​ൻ നാ​യ​ർ സ്മാ​ര​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു
Sunday, July 27, 2025 6:07 AM IST
വി​ഴി​ഞ്ഞം: സ്വ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി കോ​ട്ടു​കാ​ൽ എ. ​പ്ര​ഭാ​ക​ര​ൻ നാ​യ​രു​ടെ സ്മാ​ര​കം പു​ന്ന​ക്കു​ളം ജം​ങ്ഷ​നി​ല്‍ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ജ​ന്‍ എ. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ വി​ള​ക്ക് തെ​ളി​യി​ച്ചാ​ണ് അ​നാ​ച്ഛാ​ദ​നം ന​ട​ത്തി​യ​ത്.

സി​പിഎം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി.​എ​സ്. ഹ​രി​കു​മാ​ര്‍, അ​തി​യ​ന്നൂ​ര്‍ ബ്ലോ​ക്ക് മെ​മ്പ​ര്‍ എം.​വി. മ​ന്‍​മോ​ഹ​ന്‍, കോ​ണ്‍​ഗ്ര​സ് ച​പ്പാ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പു​ന്ന​ക്കു​ളം ബി​നു , സ്മാ​ര​ക നി​ര്‍​മാാ​ണ​ത്തിനു നേ​തൃ​ത്വം വ​ഹി​ച്ച ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ , കോ​ട്ടു​കാ​ല്‍ പ്ര​ഭാ​ക​ര​ന്‍ നാ​യ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ നാ​ട്ടി​ലെ രാ​ഷ്ട്രീ​യ പൗ​ര പ്ര​മു​ഖ​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

കോ​ടു​കാ​ല്‍ പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ പ്ര​ജാ സോ​ഷ്യ​ലിസ്റ്റ്‌ പാ​ർ​ട്ടി​യു​ടെ നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്കി​ലെ യു​വ​ജ​ന വി​ഭാ​ഗം മു​ത​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​രെ പ​ല പ​ദ​വി​ക​ളും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. കോ​ട്ടു​കാ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു 40 വ​ർ​ഷ​ത്തോ​ളം ജ​ന പ്ര​തി​നി​ധി ആ​യി​രു​ന്നു.

കു​ടും​ബ വ​ക മൂന്നേ​ക്ക​ര്‍ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് ഇ​പ്പോ​ൾ ഹ​യ​ർ സെ​ക്ക​ൻഡ​റി വ​രെ​യാ​യ കോ​ട്ടു​കാ​ൽ ഗ​വ​. ഹൈ​സ്കൂ​ൾ സ്ഥാ​പി​ച്ച​ത്. കോ​ട്ടു​കാ​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി സ​ഥി​തി ചെ​യ്യു​ന്ന 50 സെ​ന്‍റ് സ്ഥ​ലം, നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു വീ​ടു നി​ര്‍​മിക്കു​ന്ന​തി​നാ​യി 65 സെ​ന്‍റ് കു​ടും​ബവ​സ്തു എന്നിവ യും സൗ​ജ​ന്യ​മാ​യി ന​ൽ​കിയിട്ടു ണ്ട്.