കൽപ്പറ്റ: കാർഗിൽ വിജയത്തിന്റെ 26-ാം വാർഷികം കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കവയൽ ജമാൻ സ്മൃതി മണ്ഡപത്തിൽആഘോഷിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. സ്മൃതിമണ്ഡപത്തിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു.
എക്സ് സർവീസസ് ലീഗ് ജില്ലാ പ്രസിഡന്റ് മത്തായികുഞ്ഞ് പുതുപ്പിള്ളിൽ, സെക്രട്ടറിമാരായ വി. അബ്ദുള്ള, വസന്തകുമാരി, കേണൽ സുരേഷ് ബാബു, ക്യാപ്റ്റൻ വി.കെ. ശശീന്ദ്രൻ, മത്തായി, സുലോചന, എം.പി. തങ്കച്ചൻ, ഉണ്ണിക്കൃഷ്ണൻ, രവീന്ദ്രൻ കോട്ടത്തറ, അന്നമ്മ പൗലോസ്, ബാബു കാക്കവയൽ, പ്രദീപൻ, ഓനച്ചൻ, ടോമി എന്നിവർ പ്രസംഗിച്ചു.
സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ ജില്ലാ ഫീൽഡ് ഓഫീസിന്റെ നേതൃത്വത്തിൽ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ആഘോഷം പ്രിൻസിപ്പൽ സൂര്യപ്രതാപ് സിംഗ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്എം റെജിമോൾ അധ്യക്ഷത വഹിച്ചു. മാനേജർ ഒ. നൗഷാദ്, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം.വി. പ്രജിത്ത്കുമാർ, അമൽ ആസാദ് എന്നിവർ പ്രസംഗിച്ചു.വിദ്യാർഥികൾക്ക് പ്രശ്നോത്തരി, ദേശഭക്തിഗാനം, പോസ്റ്റർ നിർമാണം എന്നി ഇനങ്ങളിൽ മത്സരം നടത്തി. ബാലുശേരി പൗർണമി തിയേറ്റേഴ്സും സ്കൂൾ വിദ്യാർഥികളും കലാപരിപാടികൾ അവതരിപ്പിച്ചു.
കാർഗിൽ യുദ്ധ വിജയം വാർഷികാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കവയൽ ജവാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.പ്രസിഡന്റ് പ്രശാന്ത് മലവയൽ അനുസ്മരണ പ്രഭാഷണം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടൻ ഒ.എം. ബാലനെ ആദരിച്ചു. പുനത്തിൽ രാജൻ, എം.പി. സുകുമാരൻ, ടി.എം. സുബീഷ്, വിമുക്തഭടൻ അശോകൻ പടിഞ്ഞാറത്തറ, സന്ധ്യ, ശിവദാസൻ എന്നിവർ പ്രസംഗിച്ചു.