വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കൊ​ക്ക​യി​ൽ ചാ​ടി​യ യു​വാ​വ് പി​ടി​യി​ൽ
Sunday, July 27, 2025 5:27 AM IST
വൈ​ത്തി​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഒ​ന്പ​താം വ​ള​വി​നു സ​മീ​പം വ്യൂ​പോ​യി​ന്‍റി​ൽ പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കൊ​ക്ക​യി​ൽ ചാ​ടി​യ യു​വാ​വ് പി​ടി​യി​ൽ. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷെ​ഫീ​ഖി​നെ​യാ​ണ്(30)​വൈ​ത്തി​രി പോ​ലീ​സ് ഇ​ന്ന​ലെ രാ​വി​ലെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് ഇ​യാ​ൾ കൊ​ക്ക​യി​ൽ ചാ​ടി​യ​ത്.

പോ​ലീ​സും ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സും ഡ്രോ​ണ്‍ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഷെ​ഫീ​ഖ് സ​ഞ്ച​രി​ച്ച കാ​റി​ൽ പ​രി​ശോ​ധ​ന​യി​ൽ 20.35 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ഇ​യാ​ളെ ക​ണ്ട​താ​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് എ​ത്തു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​വി​നെ വൈ​ത്തി​രി ഗ​വ.​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2025 ഫെ​ബ്രു​വ​രി​യി​ൽ മു​ത്ത​ങ്ങ​യി​ൽ 93 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഷെ​ഫീ​ഖ് ബ​ത്തേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.