കാ​ട്ടാ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി
Saturday, July 26, 2025 6:20 AM IST
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​വ​യ​ൽ നെ​ല്ലാ​ക്ക​ണ്ണി​യി​ൽ കാ​ട്ടാ​ന പ​രി​ഭ്രാ​ന്തി പ​ര​ത്തി. റോ​ഡി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ആ​ന ഭാ​ഗി​ക​മാ​യി കേ​ടു​വ​രു​ത്തി.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ​ത്. നെ​ല്ലാ​ക്ക​ണ്ണി​ക്ക​ടു​ത്ത് വ​ന​മു​ണ്ട്.

പ്ര​ഭാ​ത സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ​വ​ർ ആ​ന​യെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ന​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.