ടൗ​ണ്‍​ഷി​പ്പി​ലെ മാ​തൃ​ക വീ​ടി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Saturday, July 26, 2025 6:20 AM IST
ക​ൽ​പ്പ​റ്റ: എ​ൽ​സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ൽ ത​യാ​റാ​കു​ന്ന ടൗ​ണ്‍​ഷി​പ്പി​ലെ മാ​തൃ​ക വീ​ടി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. വീ​ടി​ന്‍റെ നി​ലം ഒ​രു​ക്ക​ൽ പൂ​ർ​ത്തീ​ക​രി​ച്ച് ടൈ​ൽ​സ് പാ​കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ടൗ​ണ്‍​ഷി​പ്പി​ൽ ഒ​രു​ങ്ങു​ന്ന മാ​തൃ​ക വീ​ടി​ന്‍റെ നി​ർ​മാ​ണം 30 ഓ​ടെ പൂ​ർ​ത്തീ​ക​രി​ക്കും. ശു​ചി​മു​റി, സി​റ്റൗ​ട്ട്, അ​ടു​ക്ക​ള സ്ലാ​ബ് സ്ഥാ​പി​ക്ക​ൽ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​നി ചെ​യ്യാ​നു​ള്ള​ത്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ൽ വീ​ടി​ന്‍റെ പെ​യി​ന്‍റിം​ഗ് ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​രു​ക​ൾ ന​ന​യു​ന്ന​ത് പെ​യി​ന്‍റിം​ഗി​ന് പ്ര​തി​സ​ന്ധി​യാ​വു​ക​യാ​ണ്. ഹീ​റ്റ​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചു​മ​ർ ചൂ​ടാ​ക്കി​യ​ശേ​ഷം ചു​മ​രി​ൽ പു​ട്ടി​യും പെ​യി​ന്‍റും അ​ടി​ക്കാ​നാ​ണ് തീ​രു​മാ​നം.

1000 ച​തു​ര​ശ്ര​യ​ടി​യി​ലി​ൽ ഒ​റ്റ നി​ല​യി​ൽ പ​ണി തീ​രു​ന്ന വീ​ടി​ന് ഭാ​വി​യി​ൽ ഇ​രു​നി​ല നി​ർ​മി​ക്കാ​നു​ള്ള അ​ടി​ത്ത​റ​യോ​ടെ​യാ​ണ് ത​യാ​റാ​ക്കി​യ​ത്. കി​ട​പ്പു​മു​റി, ര​ണ്ട് മു​റി​ക​ൾ, സി​റ്റൗ​ട്ട്, ലി​വിം​ഗ്, സ്റ്റ​ഡി റൂം, ​ഡൈ​നിം​ഗ്, അ​ടു​ക്ക​ള, സ്റ്റോ​ർ ഏ​രി​യ എ​ന്നി​വ​യാ​ണ് മാ​തൃ​ക വീ​ട്ടി​ൽ ഉ​ള്ള​ത്.