ആ​റാം വ​ർ​ഷ​വും നെ​ൽ​ക്കൃ​ഷി ഇ​റ​ക്കി നീ​ല​ഗി​രി കോ​ള​ജ്
Sunday, July 27, 2025 5:27 AM IST
താ​ളൂ​ർ: തു​ട​ർ​ച്ച​യാ​യി ആ​റാം​വ​ർ​ഷ​വും നെ​ൽ​ക്കൃ​ഷി​യി​റ​ക്കി നീ​ല​ഗി​രി കോ​ള​ജ്. കാ​ന്പ​സി​നു സ​മീ​പം ആ​റ് ഏ​ക്ക​ർ പാ​ട​ത്താ​ണ് വി​ദ്യാ​ർ​ഥി​ക​ളും നൈ​ബ​ർ​ഹു​ഡ് ക​മ്മ്യൂ​ണി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട 40 വീ​ട്ടു​കാ​രും ചേ​ർ​ന്ന് ഞാ​റ് നാ​ട്ടി​യ​ത്.

200ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പാ​ട​ത്തി​റ​ങ്ങി. തൊ​ണ്ടി ഇ​നം നെ​ല്ലാ​ണ് ഇ​ക്കു​റി കൃ​ഷി ചെ​യ്യു​ന്ന​ത്. കൊ​വി​ഡ് കാ​ല​ത്ത് കോ​ള​ജി​ൽ തു​ട​ങ്ങി​യ ഗ്രീ​ൻ പോ​സി​റ്റീ​വ് കാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് നെ​ൽ​ക്കൃ​ഷി ന​ട​ത്തു​ന്ന​ത്.

പാ​ട​ത്തും പ​റ​ന്പി​ലും ഇ​റ​ങ്ങി ശീ​ല​മി​ല്ലാ​ത്ത പു​തു​ത​ല​മു​റ​യി​ൽ കൃ​ഷി​യി​ൽ ആ​ഭി​മു​ഖ്യം സൃ​ഷ്ടി​ക്കു​ന്ന​തി​നു ആ​വി​ഷ്ക​രി​ച്ച​താ​ണ് പ​ദ്ധ​തി​യെ​ന്ന് കോ​ള​ജ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ.​റാ​ഷി​ദ് ഗ​സാ​ലി പ​റ​ഞ്ഞു.