സ്കൂ​ൾ ബ​സി​ലെ സ​ഹാ​യി ജോ​ലി​ക്കി​ടെ വീ​ണു​മ​രി​ച്ചു
Saturday, July 26, 2025 10:36 PM IST
കാ​പ്പാ​ട്: സ്കൂ​ൾ ബ​സി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് സ​ഹാ​യി മ​രി​ച്ചു. ക​ക്കാ​ട് കൗ​സ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ കാ​പ്പാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം ത​ണ​ലി​ൽ വീ​ട്ടി​ൽ നാ​ല​ക​ത്ത് ദാ​വൂ​ദ് (68) ആ​ണ് മ​രി​ച്ച​ത്.

ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് താ​ഴെ​ചൊ​വ്വ ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ. സ്കൂ​ൾ കു​ട്ടി​ക​ളു​മാ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 3.30 ഓ​ടെ പ​ള്ളി​പ്ര​ത്താ​യി​രു​ന്നു സം​ഭ​വം.

കു​ട്ടി​ക​ളെ ഇ​റ​ക്കാ​നാ​യി എ​ഴു​ന്നേ​റ്റ ദാ​വൂ​ദ് സ്കൂ​ൾ ബ​സി​ൽ നി​ന്ന് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴു​ന്ന​തി​നി​ടെ ത​ല ക​രി​ങ്ക​ലി​നി​ടി​ച്ച് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ ക​ണ്ണൂ​ർ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് ചാ​ല മിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ മ​രി​ച്ചു.

ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: അ​റ​ഫ, ഹാ​ജി​റ, ഹ​സീ​ന. മ​രു​മ​ക്ക​ൾ: അ​ബ്‌​ദു​ൾ​സ​ലാം, ഷ​ഫീ​ഖ് (വ്യാ​പാ​രി, ച​ക്ക​ര​ക്ക​ൽ), മു​ഹ​മ്മ​ദ് അ​ൻ​വ​ർ (ഗ​ൾ​ഫ്). സ​ഹോ​ദ​ര​ങ്ങ​ൾ: അ​സ്മാ​ബി, സ​ത്താ​ർ, പ​രേ​ത​യാ​യ സൈ​ന​ബ.